കേരളത്തിന്റെ ഇനിയുള്ള ഭാവി ടൂറിസത്തില്‍; ശശി തരൂര്‍
17 October 2013
കേരളത്തിന്റെ ഇനിയുള്ള ഭാവി ടൂറിസത്തിലാണെന്ന് കേന്ദ്രസഹമന്ത്രി ശശി തരൂര്‍. കളര്‍കോട് പ്രവര്‍ത്തനമാരംഭിച്ച യെസ്കെ കണ്വന്ഷന് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. പല നിക്ഷേപകര്‍ക്കും നാട്ടില്‍ നിക്ഷേപം നടത്താന്‍ പേടിയാണ്. അതിന് മാറ്റംവരണം. വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടൂറിസം. രാഷ്ട്രീയമെന്നാല്‍ മുദ്രാവാക്യം വിളികളും ഹര്‍ത്താലും ധര്ണനടത്തലുമല്ല, ഇതിലൊന്നും താന്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവയുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചുയുവതികളുടെ വിവാഹവും നടത്തി. ജി. സുധാകരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. യെസ്കെ ഫൗണേ്ടഷന്റെ ഉപരിപഠനസഹായം സുനന്ദ തരൂര്‍ ഉദ്ഘാടനം ചെയ്തു.