കളിക്കിടയില്‍ കളി; അല്‍ക്വയ്ദ ഗ്രൂപ്പ് സിറിയന്‍ പട്ടണം പിടിച്ചു
20 September 2013
തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ അസാസിന്റെ നിയന്ത്രണം അല്‍ക്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് പിടിച്ചു. വിമത ഫ്രീ സിറിയന്‍ സേനയിലെ അഞ്ച് ഓഫീസര്‍മാരെ പ്രസ്തുത ഗ്രൂപ്പ് കൊലപ്പെടുത്തി. വിമതരുടെ ഇടയിലുള്ള ഭിന്നത ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സിറിയന്‍ അതിര്‍ത്തിയിലെ കവാടം ഇതേത്തുടര്‍ന്ന് തുര്‍ക്കി താത്കാലികമായി അടച്ചു. ഇതിനിടെ, ഡമാസ്കസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ പോരാട്ടം തുടരുകയാണെന്നു റിപ്പോര്‍ട്ടുണ്ട്.