പി.സി. ജോര്‍ജും സിപിഎം നേതാവുമായി രഹസ്യചര്‍ച്ച
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും സിപിഎം നേതാവുമായി രഹസ്യ ചര്‍ച്ച. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും പിണറായി വിഭാഗക്കാരനുമായ മുന്‍ എംഎല്‍എ എ. പത്മകുമാറുമായി രഹസ്യ ചര്‍ച്ച. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള പത്മകുമാറിന്റെ കീച്ചം പറമ്പില്‍ വീട്ടിലായിരുന്നു സംഗമം. ഹൈക്കോടതി ജഡ്ജി പി. ഡി. രാജന്റെ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി. സി. ജോര്‍ജ്. വള്ളസദ്യയ്ക്ക് ശേഷമായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് കോന്നിയിലെ ശ്രീധരന്‍നായരുമായുള്ള പത്മകുമാറിന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തിയതെന്ന് പറയപ്പെടുന്നു. പിണറായി വിജയനുമായി ഏറെ അകല്‍ച്ചയുണ്ടായിരുന്ന പി.സി. ജോര്‍ജ് കുറച്ചുമാസങ്ങളായി പിണറായിയുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിനെ തുടര്‍ന്നാണ് പിണറായിയുമായി ഏറ്റവും അടുപ്പമുള്ള ജില്ലയിലെ സിപിഎം നേതാവിന്റെ വീട്ടില്‍ ചര്‍ച്ചയ്ക്ക് എത്തിയതെന്നാണ് സൂചന. ഇരുവരും അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ചര്‍ച്ച നടത്തി. വരും ദിവസങ്ങളില്‍ ചര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും.