മാധ്യമങ്ങള്ക്കെതിരേ നടപടി കോണ്‍ഗ്രസിന്റെ നയമല്ല: കെ. മുരളീധരന്

27 July 2013
മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരേ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കെ. മുരളീധരന്. മാധ്യമങ്ങള്ക്കെതിരേ നടപടി സ്വീകരിക്കുന്നത് കോണരഗസിന്റെ നയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും മുരളി പ്രതികരിച്ചു. മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍ മന്ത്രി എ.പി. അനില്‍കുമാറിനെ വിളിച്ച് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്് നായരുമായി നടത്തിയ പണമിടപാട് പുറത്തുകൊണ്ടുവരാന്‍ സ്വകാര്യ ചാനല്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരിധി ലംഘിക്കുന്ന മാധ്യമങ്ങള്ക്കെതിരേ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.