ഇടതുമുന്നണി കേരളത്തെ മലീമസമാക്കുന്നു: കെ. മുരളീധരന്‍

single-img
25 June 2013

6982-91547-K-Muraleedharanകേരളത്തെ മലീമസമാക്കുന്ന നടപടികളാണ് ഇടതുപക്ഷം കുറേനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പി.ടി.പി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാളിച്ചകള്‍ ഉണെ്ടങ്കില്‍ അവ ചൂണ്ടിക്കാണിക്കുന്നതിനു പകരം പുകമറ സൃഷ്ടിക്കുകയും നിയമസഭയെ കൈയാങ്കളിയിലെത്തിക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നത്. നിയമസഭയ്ക്കു പുറത്ത് ലെഡ്ജറില്‍ ഒപ്പിട്ട് അലവന്‍സ് കൈപ്പറ്റിയശേഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.