നവാസ് ഷെരീഫ് അധികാരമേറ്റു

single-img
5 June 2013

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ നേതാവായ നവാസ് ഷെരീഫ് മൂന്നാം തവണയാണ് പാക് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ വ്യക്തിയും അദേഹമാണ്.

1997 ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരഭൃഷ്ടനാക്കപ്പെട്ട നവാസ് ഷെരീഫ് ശക്തമായ തിരിച്ചുവരവാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നടത്തിയത്. രൂക്ഷമായ പ്രതിസന്ധികളാണ് ഈ ഘട്ടത്തില്‍ പാകിസ്ഥാന്‍ നേരിടുന്നത്. താറുമാറായ സമ്പദ്ഘടനയും സാമൂഹിക സൗകര്യങ്ങളുടെ അഭാവവും വെല്ലുവിളിയാണ്. ലോക രാജ്യങ്ങളുടെ സഹായത്തില്‍ മുന്നോട്ടു നീങ്ങുന്ന രാജ്യത്തെ നയിക്കുന്നതിനു ശക്തമായ നടപടികള്‍ നവാസ് ഷെരീഫ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.