ചന്ദ്രികയിലെ ലേഖനങ്ങള്‍ക്ക് ലീഗിന് ഉത്തരവാദിത്വമില്ല: ഇ.അഹമ്മദ്
3 June 2013
ചന്ദ്രികയില്‍ വരുന്ന ലേഖനങ്ങള്‍ക്ക് മുസ്ലിം ലീഗിന് ഉത്തരവാദിത്വമില്ലെന്ന് ഇ.അഹമ്മദ്. ആരെയെങ്കിലും മോശമായി ചിത്രീകരിക്കാന്‍ ചന്ദ്രികയുടെ പംക്തി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇത് സംബന്ധിച്ച് പത്രാധിപ സമിതിയോട് വിശദീകരണം ചോദിക്കുകയും തിരുത്തല്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സുകുമാരന്‍നായര്‍ പറഞ്ഞകാര്യത്തിന് മറുപടി പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഇ.അഹമ്മദ് പറഞ്ഞു.