ജപ്പാന്‍ ഒഴിച്ചുകൂടാനാവാത്ത പങ്കാളി: മന്‍മോഹന്‍

single-img
29 May 2013

ManmohanSingh.jpg67ഏഷ്യയുടെ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഒഴിച്ചുകൂടാനാവാത്ത സ്വാഭാവിക പങ്കാളിയായിട്ടാണ് ജപ്പാനെ ഇന്ത്യ കാണുന്നതെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സാങ്കേതികവിദ്യാ സഹകരണം, സൈനിക അഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വളരണമെന്നു മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു ജപ്പാനിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ, പസഫിക് സമുദ്ര മേഖലയില്‍ തീരസുരക്ഷ ശക്തമാക്കേണ്ടതിന്റെ ആവശ്യകത മന്‍മോഹന്‍ എടുത്തുപറഞ്ഞു. ആഗോള, പ്രാദേശിക വേദികളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കേണ്ടതുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ അടക്കമുള്ളവരുമായി മന്‍മോഹന്‍ കൂടിക്കാഴ്ച നടത്തും.