മന്ത്രി സ്ഥാനം സംബന്ധിച്ച വിവാദം സൃഷ്ടിച്ചത് ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍

single-img
24 May 2013

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ന്ത്രി സ്ഥാനം സംബന്ധിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളുടെ ഉത്തരവാദിത്വം എം.എം.ഹസനടക്കമുള്ള നേതാക്കന്മാര്‍ക്കാണെന്ന് ഐ ഗ്രൂപ്പ് നേതാവ് കെ.സുധാകരന്‍ . ചെന്നിത്തലയെ ദ്രോഹിക്കുന്നവര്‍ കൂടെ നില്‍ക്കുന്നവരാണെന്ന എം.എം. ഹസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍ . ഹസന്‍ പറഞ്ഞത് ശരിയാണെന്നു സമ്മതിച്ച സുധാകരന്‍ ചെന്നിത്തലയുമായി അടുപ്പം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരുടെ പ്രസ്താവനകളാണ് പ്രശ്‌നം വഷളാക്കിയതെന്നും ഇതില്‍ ഹസനും പങ്കുണ്ടെന്നും ആരോപിച്ചു. ‘ ചെന്നിത്തലയ്ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം ഐ ഗ്രൂപ്പില്‍ നിന്ന് ആരും ഉയര്‍ത്തിയിട്ടില്ല. എ.എം.ഹസന്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ വിവാദം ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നതു വരെ ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്നാണ് ആഗ്രഹം’ – സുധാകരന്‍ പറഞ്ഞു.

രാജാവിനെക്കാള്‍ വിലയ രാജഭക്തിയുള്ളവരാണ് രമേശ് ചെന്നിത്തലയെ ഗ്രൂപ്പിന്റെ പ്രതിനിധിയായി ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് എം.എം.ഹസന്‍ പറഞ്ഞത്. അത്തരക്കാരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ചെന്നിത്തലയുടം മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ല. അദേഹം മന്ത്രിസഭയിലേയ്ക്ക് വരണമെന്നു തന്നെയാണ് ആഗ്രഹമെന്നും ഹസന്‍ പറഞ്ഞു.