കെ.എ റൗഫ് പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി
23 March 2013
കെ.എ റൗഫും പി.സി ജോര്‍ജും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ പി.സി ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഐസ്ക്രീം കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ കോടതിയെ സമീപിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.