രാസായുധം: സിറിയയുടെ പരാതി അന്വേഷിക്കും
22 March 2013
ആലപ്പോ നഗരത്തില്‍ സിറിയന്‍ വിമതര്‍ രാസായുധം പ്രയോഗിച്ചെന്ന അസാദ് ഭരണകൂടത്തിന്റെ പരാതിയെക്കുറിച്ച് അന്വേഷണത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉത്തരവിട്ടു. എന്നാല്‍ ആലപ്പോയിലെ രാസായുധ പ്രയോഗത്തിനു പിന്നില്‍ സര്‍ക്കാരാണെന്നു വിമതര്‍ ആരോപിച്ചു.