ബ്രഹ്മോസിന്റെ അന്തര്‍വാഹിനി പതിപ്പ് പരീക്ഷിച്ചു

single-img
21 March 2013

Brahmos--EPS290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ പരിഷ്‌കരിച്ച രൂപം ബംഗാള്‍ ഉള്‍ക്കടലില്‍ അന്തര്‍വാഹിനിയില്‍നിന്നു പരീക്ഷിച്ചു. ഇത്രയും ദൂരപരിധിയുള്ള മിസൈല്‍ ലോകത്ത് ആദ്യമായാണ് ഒരു അന്തര്‍വാഹിനിയില്‍നിന്നു പരീക്ഷിക്കുന്നതെന്ന് ഇന്തോ- റഷ്യന്‍ സംരംഭമായ ബ്രഹ്മോസിന്റെ സിഇഒ എ. ശിവതാണുപിള്ള പറഞ്ഞു. കടലിനടിയില്‍നിന്നു ലംബമായി വിക്ഷേപിക്കാവുന്ന രീതിയിലാണു മിസൈല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.