ലബനനു സിറിയയുടെ മുന്നറിയിപ്പ്
16 March 2013
സിറിയന്‍ വിമതര്‍ ലബനീസ് അതിര്‍ത്തിയില്‍ താവളമടിക്കുന്നതിനെതിരേ സിറിയന്‍ ഭരണകൂടം മുന്നറിയിപ്പു നല്കി. ലബനീസ് സേന വിമതര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ സേന ആക്രമണം നടത്തുമെന്ന് സിറിയന്‍ വിദേശകാര്യമന്ത്രാലയം ലബനനെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിമതര്‍ ലബനന് അതിര്‍ത്തികടന്നു സിറിയന്‍ നഗരമായ ടെല്‍ ഖലാക്കില് പ്രവേശിച്ചതായി വിദേശകാര്യ മന്ത്രായം അവകാശപ്പെട്ടു.