അസ്ലന് ഷാ ഹോക്കി; ഇന്ത്യയ്ക്ക് മിന്നുന്ന വിജയം
13 March 2013
സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ 3-1 നു തകര്‍ത്ത് ഇന്ത്യ കിരീടപ്രതീക്ഷ നിലനിര്‍ത്തി. ജയം അനിവാര്യമായ മത്സരത്തില്‍ രൂപീന്ദര്‍ സിംഗ് പാല് (അഞ്ചാം മിനിറ്റ്), ആകാശ്ദീപ് സിംഗ് (ഒമ്പതാം മിനിറ്റ്) , മന്ദീപ് സിംഗ് (56-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി വലകുലുക്കിയത്. പാക്കിസ്ഥാനുവേണ്ടി നാലാം മിനിറ്റില്‍ മുഹമ്മദ് വഖാസ് ഗോള്‍ നേടി.