പി.സി. ജോര്‍ജിനെ നേരിടുമെന്ന് ജെവൈഎസ്
12 March 2013
കെ.ആര്. ഗൗരിയമ്മയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെ കുറ്റിച്ചൂലുമായി നേരിടുമെന്ന് ജെവൈഎസ് ചേര്‍ത്തല മണ്ഡലം കണ്വന്ഷന്. സുദീര്‍ഘവും സംശുദ്ധവുമായ രാഷ്ട്രീയ പാരമ്പര്യമുള്ള ഗൗരിയമ്മയ്ക്കെതിരേ മ്ലേച്ചമായി പ്രതികരിക്കാന്‍ ഇന്നോളം ആരും തയാറായിട്ടില്ല. കേരള രാഷ്ട്രീയത്തിന് അധികപ്പറ്റായി മാറിയിരിക്കുന്ന പി.സി.ജോര്‍ജ്ജിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫും തയാറായാല്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് കണ്വന്ഷന് മുന്നറിയിപ്പു നല്കി.