എം.എം മണിയുടെ ഹരജി തള്ളി

single-img
27 February 2013

മണക്കാട് പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.സംസ്ഥാന സര്‍ക്കാരിനു കേസുമായി മുന്നോട്ടു പോകാമെന്നും ഹരജി തള്ളിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2012 മെയ് 25ന് നടത്തിയ മണക്കാട് പ്രസംഗത്തിന്റെ പേരില്‍ അഞ്ചേരി ബേബി വധക്കേസില്‍ മണിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നും പോലീസ് നടത്തുന്ന രാഷ്ട്രീയ പ്രേരിതമാണെന്നും മണിക്കു വേണ്ടി ഹാജരായ അഡ്വ.നാഗേശ്വര്‍ റാവു വാദിച്ചു. മണിയുടെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മണിയുടെ ആവശ്യം അംഗീകരിച്ചാല്‍ നിലവില്‍ അന്വേഷണം നടക്കുന്ന  അഞ്ചേരി ബേബി വധം ഉള്‍പ്പെടെയുള്ള കേസുകളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.