കുടിവെള്ളപ്രശ്‌നം: പ്രതിപക്ഷം സഭവിട്ടു

single-img
11 February 2013

Niyamasabha1സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളപ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സിയാല്‍ മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനി പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിലാണെന്ന് സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജലം ഊറ്റാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുകയും അതിന്റെ പങ്കു പറ്റാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാരിന്റെ വിശദീകരണം കേട്ടുകേട്ടു മടുത്തെന്നും അതുകൊണ്ടു തന്നെ പ്രതിഷേധസൂചകമായി ഇറങ്ങിപ്പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.