ഇറാനി ട്രോഫി: മുംബൈയ്ക്ക് ഒന്നാമിന്നിങ്ങ്‌സില്‍ 409 റണ്‍സ്

single-img
9 February 2013

ഇറാനി ട്രോഫി ക്രിക്കറ്റ് പരമ്പരയില്‍ ഒന്നാമിന്നിങ്ങ്‌സില്‍ മുംബൈ 409 റണ്‍സിന് പുറത്തായി. സുനില്‍ ഗവാസ്‌കറിനൊപ്പമെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ച്വറി പ്രകടനത്തിനും വലിയൊരു സ്‌കോറിലേയ്ക്ക് മുംബൈയെ ഒന്നാമിന്നിങ്ങ്‌സില്‍ ലീഡിലേയ്ക്ക്് ഉയര്‍ത്താനായില്ല. ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 81 സെഞ്ച്വറികളുമായി ഗവാസ്‌കറുടെ റെക്കോഡ് പങ്കിടുകയാണ് സച്ചിനിപ്പോള്‍. 190 പന്തില്‍ 18 ഫോറും രണ്ടു സിക്‌സുമാണ് 140 റണ്‍സിന്റെ ഇന്നിങ്ങ്‌സില്‍ സച്ചിന്‍ നേടിയത്.

റെസ്റ്റ് ഒഫ് ഇന്ത്യയുടെ 526 എന്ന സ്‌കോറിനു മറുപടിയായാണ് മുംബൈ 409 നേടിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ നാലു വിക്കറ്റിന് 296 രണ്‍സ് എടുത്ത റെസ്റ്റ് ഓഫ് ഇന്ത്യ 413 റണ്‍സിന് മുന്നിലാണ്. അമ്പാട്ടി റായിഡു സെഞ്ച്വറി നേടി. 118 റണ്‍സുമായി റായിഡുവും 69 റണ്‍സുമായി തിവാരിയുമാണ് ക്രീസില്‍.