രാസായുധം: വേണ്ടിവന്നാല്‍ സിറിയയെ ആക്രമിക്കുമെന്ന് ഇസ്രയേല്‍
28 January 2013
സിറിയയിലെ രൂക്ഷമായ യുദ്ധത്തെ തുടര്‍ന്ന് സിറിയന്‍ സര്‍ക്കാരിന്റെ പക്കലുള്ള രാസായുധങ്ങള്‍ ഹിസ്ബുള്ള പോലുള്ള തീവ്രവാദികളുടെയോ സിറിയന്‍ വിമതരുടെ കൈയില്‍ എത്താന്‍ സമ്മതിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. രാസായുധത്തിന്റെ നിയന്ത്രണം സിറിയന്‍ സര്‍ക്കാരിന്റെ കൈയില്‍ നിന്നു വഴുതിപ്പോവുമെന്നു സൂചന കിട്ടിയാല്‍ സിറിയയ്ക്ക് എതിരേ ഇസ്രയേല്‍ സൈനികാക്രമണം നടത്തുമെന്ന് ഇസ്രേലി ഉപപ്രധാനമന്ത്രി സില്‍വന്‍ ഷാലോം പറഞ്ഞു.