എം.എം. മണി സംസ്ഥാന സമിതിയില്‍

single-img
24 January 2013

വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌ത ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയെ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ കാലാവധിയായ ആറു മാസം വെള്ളിയാഴ്‌ചയാണ്‌ അവസാനിക്കുന്നത്‌. ഇന്ന്‌ ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ്‌ മണിയെ വീണ്ടും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌.

ഇടുക്കി മണക്കാട്‌ കഴിഞ്ഞ വര്‍ഷം ജൂലൈ 25 നാണ്‌ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നിട്ടുണ്ടെന്ന പ്രസംഗത്തില്‍ എം.എം. മണി വെളിപ്പെടുത്തിയത്‌. ഇത്‌ പാര്‍ട്ടിയ്‌ക്ക്‌ നാണക്കേടായതിനെ തുടര്‍ന്ന്‌ കേന്ദ്ര നേതൃത്വം ഇടപെട്ടാണ്‌ മണിയെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. പ്രസംഗത്തിന്റെ ചുവടു പിടിച്ച്‌ അഞ്ചേരി ബേബി വധക്കേസില്‍ പോലീസ്‌ മണിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്‌.