പാകിസ്ഥാന്‍ തെറ്റു സമ്മതിക്കണം

single-img
17 January 2013

അതിര്‍ത്തിയില്‍ നിഷ്ഠൂരമായി രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ പാകിസ്ഥാന്‍ തെറ്റു മനസ്സിലാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം വേണ്ടതെന്ന് കേന്ദ്ര മന്ത്രി മനീഷ് തിവാരി. പ്രശ്‌നപരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്ന പാക് വിദേശകാര്യ മന്ത്രി ഹീന റബ്ബാനി ഖറിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദേഹം. ‘കപട ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്നതിന് പകരം ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിച്ച് കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്.’ അദേഹം പറഞ്ഞു.

പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള സമീപനമാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ പാക് സൈനികര്‍ അവസാനിപ്പിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയില്‍ പാകിസ്ഥാനുമായി മുന്‍രീതിയിലുള്ള ബന്ധം തുടരാന്‍ കഴിയില്ലെന്നും അദേഹം ആവര്‍ത്തിച്ചു.