ടി.പി വധക്കേസ്: വിചാരണ അടുത്ത മാസം 11 മുതല്‍
3 January 2013
ടി.പി വധക്കേസില്‍ അടുത്ത മാസം 11 മുതല്‍ വിചാരണ ആരംഭിക്കും. ഏപ്രില്‍ 17 വരെയുള്ള 48 പ്രവര്ത്തിദിവസങ്ങളിലാകും വിചാരണ നടക്കുക. തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ രണ്ടു പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ബാക്കി 74 പ്രതികളുടെ വിചാരണയാണ് കോടതിയില്‍ നടക്കുക. വിചാരണ ആരംഭിക്കുന്ന ഫെബ്രുവരി 11ന് ഒന്നാം സാക്ഷിയെയും മൂന്നാം സാക്ഷിയെയുമാണ് വിസ്തരിക്കുക.