സംസ്ഥാനത്ത് മൂന്നു അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കും: മന്ത്രി എം.കെ. മുനീര്‍

single-img
1 January 2013

M.K. Muneer - 9സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. തിരുവേഗപ്പുറ പഞ്ചായത്ത് ബിപിഎല്‍ കുടുംബങ്ങളുടെ അയല്‍ക്കൂട്ട പ്രവേശനം നടത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളുടെ പഴുതിലൂടെ ആളുകള്‍ രക്ഷപ്പെടുന്ന സ്ഥിതിക്ക് ഇനി മാറ്റമുണ്ടാകും. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിനിടയില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയം പുറത്തിറങ്ങി നടക്കാന്‍ കഴിയുമെന്ന് ഇന്ത്യക്ക് മാതൃക കാണിച്ച് കൊടുത്ത പ്രസ്ഥാനമാണ് കുടുബശ്രീ. സ്ത്രീകളുടെ പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വനിതാ പോലീസ്, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതികളെ സജീവമാകുമെന്നും മന്ത്രി പറഞ്ഞു.