എം.എം. മണിയുടെ റിമാന്‍ഡ് നീട്ടി

single-img
31 December 2012

m.m.maniതൊടുപുഴ : അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ്ജയിലില്‍ കഴിയുന്ന എം.എം. മണിയുടെയും മറ്റ് രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി പതിനഞ്ച് ദിവസത്തേയ്ക്ക് നീട്ടി. നെടുങ്കണ്ടം കോടതിയാണ് കേസില്‍ രണ്ടാം പ്രതിയായ മണിയുടെയും ഒന്നും മൂന്നും പ്രതികളായ കൈനകരി കുട്ടന്റേയും ഒ.ജി.മദനന്റെയും റിമാന്‍ഡ് നീട്ടിയത്. റിമാന്‍ഡ് നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ജനുവരി പതിനാല് വരെയാണ് റിമാന്‍ഡ് കാലാവധി.

അതേസമയം മണി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേയ്ക്ക് മാറ്റി. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാ്യാപേക്ഷ രണ്ട് തവണ തള്ളിയതിനെ തുടര്‍ന്നാണ് മണി ഹൈക്കോടതിയെ സമീപിച്ചത്.