അരിവില ഇനിയും വര്‍ധിക്കും – കെ.വി. തോമസ്‌

single-img
22 December 2012

KV Thomas - 1അരിയുടേയും ഗോതമ്പിന്റെയും താങ്ങുവില ഇനിയും വര്‍ധിപ്പിക്കാന്‍ പോകുകയാണെന്നും അതുകൊണ്ടുതന്നെ ഇനിയും വിപണിയില്‍ വിലകൂട്ടാന്‍പോകുകയാണെന്നും അതുകൊണ്ടുതന്നെ വിപണിയില്‍ ഇനിയും വില വര്‍ധിക്കുമെന്നും കേന്ദ്ര ഭക്ഷ്യകാരസഹമന്ത്രി കെ.വി. തോമസ്‌ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നെല്ലിന്റെ താങ്ങുവില 560 ല്‍ നിന്ന്‌ 1200 ആയും ഗോതമ്പിന്റെ താങ്ങുവില ടണ്ണിന്‌ 620 ല്‍ നിന്ന്‌ 1285 ആയും വര്‍ധിച്ചു. കര്‍ഷകര്‍ അരിക്കും ഗോതമ്പിനും കൂടുതല്‍ വില ആവശ്യപ്പെടുന്നത്‌ നമ്മള്‍ റമ്പറിന്‌ കൂടുതല്‍ വില ആവശ്യപ്പെടുന്നതുപോലെയാണെന്നും മന്ത്രി പറഞ്ഞു.