കെ.സുധാകരനെതിരായ കേസ് കോടതി തള്ളി

21 December 2012
സുപ്രീംകോടതി ജഡ്ജി കോഴ വാങ്ങുന്നത് കണ്ടുവെന്ന പ്രസംഗത്തെ തുടർന്ന് കെ.സുധാകരൻ എം.പിക്കെതിരെ എടുത്ത വിജിലൻസ് കേസ് തിരുവനന്തപുരം വിജിലൻസ് കോടതി എഴുതിത്തള്ളി. കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയും ചെയ്തു.
ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയതിന് സാക്ഷിയായിട്ടും വിവരം പോലീസില്‍ നിന്ന് മറച്ചുവെച്ചുവെന്ന കുറ്റത്തിനാണ് അഴിമതി നിരോധന നിയമപ്രകാരം കെ.സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.