ക്രിസ്മസ് സീസണ്‍: ഗള്‍ഫ് യാത്രനിരക്കില്‍ 60 ശതമാനം വരെ വര്‍ധനവ്

single-img
17 December 2012

airindia112ക്രിസ്മസ് സീസണ്‍ എത്തിയതോടെ ഗള്‍ഫ് യാത്രനിരക്കുകളില്‍ വന്‍വര്‍ധനവ്. കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നു. 60% വരെ വര്‍ധനയുണ്ടായതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഡിസംബര്‍ 20ന് ഗള്‍ഫിലെ സ്‌കൂളുകള്‍ അടക്കുന്നതോടെ യാത്രനിരക്കുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആദ്യം തന്നെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. ബജറ്റ് എയര്‍ലൈനുകളിലടക്കം യാത്രാനിരക്കുകള്‍ ഉയര്‍ന്നതാണ് സാധാരണക്കാരെ വലക്കുന്നത്. നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് 1100 ദിര്‍ഹത്തില്‍ നിന്ന് 1800ലെത്തി. ഡിസംബര്‍ 20-ന് ശേഷം പല വിമാനങ്ങളിലും രണ്ടായിരത്തിനു മുകളിലാണു നിരക്ക്. മടക്കയാത്രാ നിരക്കുകള്‍ കുറഞ്ഞതു മൂവായിരത്തിനു മുകളിലും എത്തിയേക്കുമെന്നാണ് ഇപ്പോളത്തെ നിരക്കുവര്‍ധന നല്‍കുന്ന സൂചന. അവധിക്കുശേഷം ഗള്‍ഫിലേക്ക് മടങ്ങുന്നവരുടെ ബാഹുല്യം മൂലം പുതുവര്‍ഷം ആദ്യം നിരക്കുകള്‍ കുറയാനിടയില്ല.