ഈജിപ്തില്‍ ഇന്ന് ജനഹിതപരിശോധന

single-img
15 December 2012

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുന്നോട്ട് വച്ച കരട് ഭരണഘടനയുടെ അംഗീകാരത്തിനായുള്ള ജനഹിത പരിശോധനയ്ക്ക് ഇന്ന് തുടക്കം.രാജ്യത്തിന് പുറത്ത് കഴിഞ്ഞ ദിവസം ജനഹിത പരിശോധനാ വോട്ടെടുപ്പ് നടന്നിരുന്നു. ഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തല്‍ ഓരോ ഈജിപ്ഷ്യന്‍ പൗരന്‍െറയും കടമയാണെന്നും ഈജിപ്ഷ്യന്‍ ജനത വൈരം മറന്ന് ഒന്നിക്കണമെന്നും അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു.