കൂടംകുളത്ത് വീണ്ടും സമരം തുടങ്ങി

single-img
10 December 2012

കൂടംകുളം ആണവ നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് വീണ്ടും സമരം തുടങ്ങി. തിങ്കളാഴ്ച കടലിലും കരയിലുമായാണ് ഉപരോധസമരം നടക്കുന്നത്. സമരം നേരിടാന്‍ വന്‍ സുരക്ഷ സംവിധാനമാണ് തമിഴ്‌നാട് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ ചെന്നൈ-കന്യാകുമാരി റോഡ് ഉപരോധിച്ചു. കന്യാകുമാരി മുതല്‍ തൂത്തുക്കുടി വരെയുളള മത്സ്യത്തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയിലാണ് വീണ്ടും സമരസമിതി രംഗത്തെത്തിയത്. നിലയം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം മൂലം ഇത് സാധിച്ചില്ല. സമരക്കാരുടെ ആശങ്കകള്‍ പരിഹരിച്ചതിനു ശേഷം മാത്രമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവ് പാലിക്കുന്നില്ലെന്നാണ് സമരസമിതിയുടെ ആരോപണം.