കാവേരി: തമിഴ്‌നാടിനു വെള്ളം നല്കണമെന്നു സുപ്രീംകോടതി

single-img
6 December 2012

തമിഴ്‌നാടിനു ദിവസ വും 10,000 ക്യൂസെക് കാവേരി ജലം നല്കാന്‍ കര്‍ണാടകയോടു സുപ്രീംകോടതി നിര്‍ദേശിച്ചു. കാവേരി മോണിട്ടറിംഗ് കമ്മിറ്റി യോഗം ചേരാനും ഡി.കെ. ജയിന്‍, മദന്‍ ബി. ലോകുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കാവേരി മോണിട്ടറിംഗ് കമ്മിറ്റി(സിഎംസി) യോഗം ഇന്നും നാളെയും ചേരും. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ആവശ്യമായ ജലം സംബന്ധിച്ച് റിപ്പോര്‍ട്ട് സിഎംസി ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ ദിവസവും 10,000 ക്യൂസെക്‌സ് ജലം നല്കാനാണു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജല ദൗര്‍ലഭ്യംമൂലം കാര്‍ഷികവിളകള്‍ നശിക്കുന്നതിനെത്തുടര്‍ന്നാണു സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്.