രാജ്യസഭയും ലോക്‌സഭയും നാലാം ദിനവും ബഹളത്തില്‍ മുങ്ങി

single-img
27 November 2012

രാജ്യസഭയും ലോക്‌സഭയും തുടര്‍ച്ചയായ നാലാം ദിനവും ബഹളത്തില്‍ മുങ്ങി. ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപവിഷയമാണ് ലോക്‌സഭയില്‍ ബഹളത്തിനിടയാക്കിയതെങ്കില്‍ സര്‍ക്കാര്‍ ജോലിയിലെ പ്രമോഷനില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം നല്‍കണമെന്ന വിഷയത്തിലാണ് രാജ്യസഭ തടസപ്പെട്ടത്. രാവിലെ ചേര്‍ന്ന ഇരുസഭകളും ബഹളം മൂലം ആദ്യം 12 മണിവരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ രാജ്യസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭയില്‍ ബഹളം മൂലം നടപടികള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സ്പീക്കര്‍ 2 മണിവരെ സഭ നിര്‍ത്തിവെച്ചു. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്നാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ ആവശ്യം. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.