ബാഴ്‌സയ്ക്കു വിജയം

single-img
27 November 2012

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ വിജയപരമ്പരയും ലയണല്‍ മെസിയുടെ ഗോള്‍ വേട്ടയും തുടരുന്നു. മെസി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ബാഴ്‌സലോണ 4-0 ന് ലെവന്റയെ കീഴടക്കി. 47, 52 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഇതോടെ ഈ വര്‍ഷം മെസിയുടെ ഗോള്‍നേട്ടം 82 ആയി. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന ജര്‍മന്‍ താരം ഗെര്‍ഡ് മുള്ളറുടെ നേട്ടത്തിലേക്ക് എത്താന്‍ മെസിക്കു വേണ്ടത് മൂന്നു ഗോള്‍ കൂടി. മെസിയുടെ ഗോളുകള്‍ക്കു പിന്നാലെ 57-ാം മിനിറ്റില്‍ ആന്ദ്രേ ഇനിയെസ്റ്റയും 63-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസും ബാഴ്‌സലോണയ്ക്കായി ലക്ഷ്യം കണ്ടു. 87-ാം മിനിറ്റില്‍ ലെവന്റയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് ജോസ് ബര്‍കെട്രൊ നഷ്ടപ്പെടുത്തിയതോടെ ബാഴ്‌സയുടെ ജയം 4-0ത്തിനായി.