ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ബാധ: വാര്‍ത്തകള്‍ നിരുത്തരവാദപരമെന്നു ദേവസ്വം ബോര്‍ഡ്

single-img
26 November 2012

ശബരിമലയില്‍ ഉണ്ണിയപ്പത്തില്‍ കണെ്ടത്തിയ പൂപ്പല്‍ബാധ സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും നിരുത്തരവാദപരമാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍. അപ്പത്തില്‍ കണെ്ടത്തിയ പൂപ്പല്‍ ബാധ വിഷാംശവും ജീവഹാനി വരുത്തുന്നതുമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം കോട്ടയത്തു മാധ്യമങ്ങളോടു പറഞ്ഞു. തുടര്‍ച്ചയായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണെ്ടന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആവശ്യപ്പെടുന്നില്ല. ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ ബാധ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നു ഭക്തര്‍ക്കു വിതരണം ചെയ്യുന്നതിന് ആദ്യഘട്ടത്തില്‍ തയാറാക്കിയ മുഴുവന്‍ ഉണ്ണിയപ്പവും നശിപ്പിച്ചു. ഇതുകാരണം ഭക്തര്‍ക്ക് രണ്ടു പായ്ക്കറ്റ് ഉണ്ണിയപ്പം മാത്രമേ വിതരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും എം.പി. ഗോവിന്ദന്‍നായര്‍ പറഞ്ഞു.