ദലൈ ലാമയുടെ അനുഗ്രഹം തേടി നൂറുകണക്കിനു ടിബറ്റുകാര്‍ ശിവഗിരിയില്‍

single-img
25 November 2012

ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയെ കാണാന്‍ ശിവഗിരിയില്‍ ടിബറ്റുകാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു വിദേശികളാണ് എത്തിയത്. ആത്മീയാചാര്യനെ ഒരു നോക്കു കാണാന്‍ കത്തിച്ച ദീപവും കാഴ്ചവസ്തുക്കളുമായി ടിബറ്റന്‍ നിവാസികള്‍ മഴയെ പോലും വകവയ്ക്കാതെ ഭക്തിപുരസരം കാത്തുനിന്നു.

എന്നാല്‍, കനത്ത സുരക്ഷയില്‍ ഒരുക്കിയ സമ്മേളന വേദിയിലേക്കു ടിബറ്റന്‍ നിവാസികളെ പ്രവേശിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇക്കൂട്ടത്തില്‍ ചൈനക്കാര്‍ കാണുമോ എന്ന സംശയമാണു കേന്ദ്ര ഏജന്‍സികളിലെയും ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്.

പരിപാടി കഴിഞ്ഞു മടങ്ങവെ ദലൈലാമ ശിവഗിരിയിലെ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയിലും ശ്രീശാരദാക്ഷേത്രത്തിലും പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. സമാധാന നൊബേല്‍ സമ്മാന ജേതാവായ ദലൈലാമ ലോകസമാധാന സന്ദേശവുമായി ശിവഗിരിക്കുന്നില്‍ വൃക്ഷത്തൈ നട്ടു. ഈ സമയമത്രയും ടിബറ്റന്‍ നിവാസികള്‍ പൂജാപാത്രങ്ങളുമായി ആത്മാചാര്യനെ വണങ്ങി ആത്മ ദര്‍ശനം നേടി.