സന്നിധാനത്ത് ബിഎസ്എന്‍എല്‍ ത്രീ ജി സംവിധാനം കാര്യക്ഷമമാക്കി

single-img
24 November 2012

സന്നിധാനത്ത് ബിഎസ്എന്‍എല്‍ ത്രീ ജി സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും നിലക്കലും ടെലികോം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ എസ്റ്റിഡി ബൂത്തുകളിലും സര്‍വീസ്ചാര്‍ജ് ഈടാക്കാതെ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് കിയോസ്‌ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഐഡന്റിറ്റി കാര്‍ഡ് പ്രൂഫോടെ ആര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. 253 പുതിയ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളാണ് ബിഎസ്എന്‍എല്‍ സന്നിധാനത്ത് നല്‍കിയത്. പത്ത് ഡാറ്റാലൈന്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലായാണ് ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകള്‍. എല്ലാ മൊബൈല്‍ റീചാര്‍ജ്, ടോപ്അപ് കൂപ്പണുകളും ടെലികോം സെന്ററുകളില്‍ ലഭ്യമാണ്. ടെലഗ്രാം, ഫാക്‌സ് സൗകര്യവും ഇവിടെ ലഭ്യമാണ്. സുരക്ഷയെ മുന്‍നിര്‍ത്തി 100 എന്ന പോലീസ് ഹെല്‍പ് ലൈന്‍ കണക്ഷന്‍ നാല് ലൈനോടുകൂടി നല്‍കി. ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൃത്യസമയത്തുതന്നെ ടെലിഫോണ്‍ കണക്ഷനുകള്‍ നല്‍കി. അപേക്ഷിച്ചവര്‍ക്കെല്ലാം ബ്രോഡ്ബാന്റ് കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.