പ്രവാസി ക്ഷേമനിധി ബോർഡിനു ഭാരവാഹികൾ

single-img
21 November 2012

പ്രവാസി ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. പിഎംഎ സലാമാണു ചെയർമാൻ പ്രവാസി മലയാളികളായ എം.ജി. പുഷ്പാകരന്‍ (ദുബായ്), ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ഖത്തര്‍), ഷറഫുദീന്‍ കണ്ണേത്ത് (കുവൈത്ത്), ടി. ഏബ്രഹാം ജോണ്‍ (ജര്‍മനി), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈത്ത്) എന്നിവരാണ് പ്രവാസി പ്രതിനിധികളായ ഡയറക്ടര്‍മാര്‍.

പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ഐസക് തോമസ്, വളാഞ്ചേരി വടക്കുംപുറം പരീത് കാരക്കാട് എന്നിവരാണു ഇന്ത്യയിലെ പ്രവാസി പ്രതിനിധികളായി ഉൾപ്പെടുത്തിയിരിക്കുന്നത്