അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

single-img
20 November 2012

നാല്‍പ്പത്തി മൂന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ’ത്തിന് ഇന്ന് ഗോവയില്‍ തുടക്കമാവും.ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചടങ്ങ് ഉദ്ഘടനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നൂറാം വയസ്സ് തികയുന്നതിന്റെ ആഘോഷപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മുന്നൂറോളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആങ്‌ലീയുടെ ‘ലൈഫ് ഓഫ് പൈ’ ആണ് ഉദ്ഘാടന ചിത്രം.ഗോവയില്‍ ഇത് ഒമ്പതാമത്തെ തവണയാണ് തടര്‍ച്ചയായി ചലച്ചിത്രോത്സവം ഒരുങ്ങുന്നത്.