വിദേശ തൊഴിലാളികളില്‍ നിന്ന് 200 റിയാല്‍ ഇടാക്കും

single-img
15 November 2012

സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ വീതം ഇടാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.  തീരുമാനം മുഹര്‍റം ഒന്നു മുതല്‍ നടപ്പാകും. സ്വദേശിതൊഴിലാളികളേക്കാള്‍ വിദേശതൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ക്കാണ് ഈ അമിത സാമ്പത്തികബാധ്യത വരിക.തൊഴില്‍ മന്ത്രാലയത്തിന്‍ന്റെ പുതിയ തീരുമാനം വിദേശതൊഴിലാളികളുടെ തൊഴില്‍ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.