ബോബ് ബ്രയന്‍ സാനിയയുടെ പങ്കാളി

single-img
2 November 2012

മിക്‌സഡ്‌ ഡബിള്‍സില്‍ ബോബ്‌ ബ്രയാന്‍ തന്റെ പങ്കാളിയാവുമെന്ന് സാനിയ.കൊല്ലത്ത് പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളി ഉദ്ഘാടനത്തിനെത്തി സാനിയ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നിലവില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആണ്‌ ബോബ്‌ ബ്രയാന്‍. നേരത്തെ മഹേഷ് ഭൂപതിയായിരുന്നു സാനിയയുടെ മിക്സഡ് ഡബിള്‍സ് പങ്കാളി.ഒളിമ്പിക്‌സിന് മുമ്പുണ്ടായ ചില വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിച്ചതായി സാനിയ വെളിപ്പെടുത്തി.