പൃഥിരാജിനെതിരായ വാറണ്ട് പിൻവലിച്ചു

single-img
2 November 2012

പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസില്‍ നടന്‍ പൃഥ്വിരാജിനെതിരെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച സിവില്‍ വാറന്റ്‌ പിന്‍വലിച്ചു.പൃഥ്വിരാജിന് പുറമേ ഉറുമി എന്ന ചിത്രത്തിന്‍റെ സംവിധായകനായ സന്തോഷ് ശിവന്‍, നിര്‍മാതാവ് ഷാജി നടേശന്‍ എന്നിവരുടെയുടെയും വാറണ്ട് ഇവരുടെ മാപ്പപേക്ഷയെ തുടര്‍ന്ന് ദില്ലി ഹൈക്കോടതി പിൻവലിച്ചു. വാറന്റ് പിന്‍വലിച്ചതിന്റെ രേഖകള്‍ പൃഥ്വിരാജിന്റെ അഭിഭാഷകന്‍ വട്ടിയൂര്‍ക്കാവ് പോലീസിനു കൈമാറി.കനേഡിയന്‍ സംഗീതജ്ഞ ലൊറീന മക് കെന്നിറ്റിസിന്റെ പകര്‍പ്പവകാശത്തിനെതിരായ ഹര്‍ജിയിന്‍മേലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.ഉറുമിയിലെ ‘ആരോ നീ ആരോ’ എന്ന ഗാനം ലെറീന മക്കല്ലറ്റിന്‍റെ സൃഷ്‌ടിയായ കാരവാന്‍സെരായ്‌, ദി മമ്മേഴ്‌സ് ഡാന്‍സ്‌ എന്നീ ഗാനങ്ങളെ കോപ്പിയടിച്ചതാണെന്നാണ്‌ കേസ്.നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലൊറീന സംഗീതസംവിധായകന്‍ ദീപക്‌ദേവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.