കെ.എം.സി.സി. ഈദ് നൈറ്റ് ശ്രദ്ദേയമായി

single-img
29 October 2012

സലാല: ബലിപെരുന്നാളിനോടനുബന്ധിച്ചു സലാല കെ.എം.സി.സി.സംഘടിപ്പിച്ച ഈദ് നൈറ്റ് പ്രവാസി കൂട്ടായ്മയാലും വൈവിധ്യമാര്‍ന്ന പരിപാടികളാലും വേറിട്ട അനുഭവമായി. ഇത്തീന്‍ മുനിസിപ്പല്‍ സ്റെടിയത്തില്‍ ഒമാന്‍ടെല്‍ ബിസിനസ് സപ്പോര്‍ട്ടിംഗ് മാനേജര്‍ ഷെയ്ഖ്‌ ഹസന്‍ സൈദ്‌ അല്‍ മര്‍ഫദി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി സമൂഹം സാംസ്കാരിക രംഗത്ത് ചെയ്യുന്ന സേവനങ്ങള്‍ ഏറെ ആഹ്ലാദം പകരുന്നുവെന്നും കെ.എം.സി.സി. മുന്നില്‍ നടക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പാഞ്ഞു. കെ.എം.സി.സി. കേന്ദ്രകമ്മിറ്റി പ്രസിടന്റ്റ് വി.എ.അബ്ദുല്‍ അസിസ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സലാലയിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് മന്‍പ്രീത് സിംഗ് (ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് & ഇന്ത്യന്‍ എംബസ്സി കൊണ്സുലാര്‍ എജെന്റ്), ടി.ആര്‍. ബ്രൌണ്‍ (ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ), നൌഷത് ഇസ്ഹാഖ് (കെ.എം.സി.സി. വനിതാ വിംഗ്) മോഹന്‍ ദാസ് (ഒ.ഐ.സി.സി.), അബ്ദുല്ലത്തീഫ് ഫൈസി(സുന്നി സെന്റര്‍ ), സുരേഷ് മേനോന്‍ (സര്‍ഗവേദി), പവിത്രന്‍ (കൈരളി), എ.സുബൈര്‍ കുഞ്ഞ് (ഐ.എം.ഐ.), സിറാജ് ശംസ്, ആര്‍.എം.ഉണ്ണിത്താന്‍ (ഐ.എസ്.സി. മലയാളം വിംഗ്), ജാഫര്‍ ജാതിയെരി (മാപ്പിള കലാ അക്കാദമി), ഹുസൈന്‍ കാച്ചിലോടി (കെ.എം.സി.സി.) എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി. ചെയ്തുവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും സ്തുത്യര്‍ഹങ്ങളുമാണെന്ന് പ്രാസംഗികര്‍ വ്യക്തമാക്കി. സി.വി.അബ്ദുല്‍ ഹമീദ് ഫൈസി ഖിറാഅത്ത് നടത്തി. അസ്ലം കിഴൂര്‍ സ്വാഗതവും റഷീദ് കല്പറ്റ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അഫ്സല്‍ ആലപ്പുഴയുടെ നേതൃത്വത്തില്‍ ഗാനമേള, ദഫ്മുട്ട്, കോല്‍ക്കളി, മൈമിംഗ്, മിമിക്രി, കൊച്ചു കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. എം.കെ.മുഹമ്മദ്‌ നജീബ്, ഹുസൈന്‍ കാച്ചിലോടി, ആര്‍.കെ.അഹ്മദ്, റഷീദ് കല്പറ്റ, ബഷീര്‍ ഇടമണ്‍, എം.സി.അബു, മുനീര്‍ മുട്ടുങ്ങള്‍, ഹൈദര്‍ നരിക്കുനി, എന്‍.കെ.ഹമീദ്, കെ.കെ.ഷറഫുദ്ദീന്‍, സലിം ഇടപ്പൈ, ഹുസൈന്‍ പുതുപ്പണം, നൌഫല്‍ കായക്കൊടി, ഷബീര്‍ കാലടി, അഷ്‌റഫ്‌ കംബളകാട്, ഷൌക്കത്ത് വടകര എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി കാണാന്‍ വന്‍ ജാനാവലി യാണ് എത്തിച്ചേര്‍ന്നത്. സ്റെടിയത്തിനു പുറത്തും ശ്രോദാക്കള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.