മ്യാന്‍മാറില്‍ കലാപം പടരുന്നു; മരണം 112 ആയി

single-img
27 October 2012

പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാക്കിന്‍ സ്റ്റേറ്റില്‍ ഞായറാഴ്ച ആരംഭിച്ച വംശീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. റാക്കിന്‍ ബുദ്ധമതക്കാരും മുസ്്‌ലിം റോഹിംഗ്യകളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പത്തുകുട്ടികള്‍ ഉള്‍പ്പെടെ 72 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രണ്ടായിരത്തോളം വീടുകള്‍ക്ക് കലാപകാരികള്‍ തീവച്ചതായി നേരത്തെ സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. ജൂണിലും ഇരുസമുദായങ്ങളും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നു. 90 പേര്‍ കൊല്ലപ്പെടുകയും മൂവായി രം വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. 75,000 പേര്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. സമാധാന സ്ഥാപനത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്‍മര്‍ അധികൃതരോട് ആവശ്യപ്പെട്ടു.