ഇന്ത്യ സഹകാരികളാണെന്ന് ചൈന

single-img
25 October 2012

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ലോകത്ത് ഏറെ മാറ്റങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടിയ ചൈന ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നു വ്യക്തമാക്കി. ഇന്ത്യയും ചൈനയും എതിരാളികളല്ല, സഹകാരികളാണ്. യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ രക്തസാക്ഷികളെ ആദരിക്കാന്‍ ന്യൂഡല്‍ഹി പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ പത്രങ്ങളില്‍ വന്ന പ്രതികരണങ്ങളും വാര്‍ത്തകളും തങ്ങള്‍ ശ്രദ്ധിച്ചിട്ടുണെ്ടന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോംഗ് ലീ പറഞ്ഞു. ഉയര്‍ന്നുവരുന്ന രണ്ടു സാമ്പത്തികശക്തികളായ ചൈനയ്ക്കും ഇന്ത്യക്കും വികസനരംഗത്ത് ഏറെ അവസരങ്ങളാണുള്ളത്. രണ്ടു കൂട്ടര്‍ക്കും വളരാനും വികസിക്കാനുമുള്ളയിടം ലോകത്തിലുണെ്ടന്നും ലീ ചൂണ്ടിക്കാട്ടി. ഇരുകൂട്ടരും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടത്. ഇന്ത്യാ-ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണിത്.