യെദിയൂരപ്പ പോകുന്നതു ബിജെപിയെ ബാധിക്കില്ല: സദാനന്ദ ഗൗഡ

single-img
15 October 2012

മുതിര്‍ന്ന നേതാവായ ബി.എസ്. യെദിയൂരപ്പ പാര്‍ട്ടിവിട്ടു പുറത്തുപോയാലും ബിജെപിയ്ക്കു യാതൊന്നും സംഭവിക്കില്ലെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. യെദിയൂരപ്പ ബിജെപി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ ബിജെപിയ്ക്കു കോട്ടമൊന്നും സംഭവിക്കില്ല. ആരൊക്കെ പാര്‍ട്ടിവിട്ടുപുറത്തുപോയിട്ടുണേ്ടാ, അവര്‍ക്കൊക്കെ നാശമേ ഭവിച്ചിട്ടുള്ളൂവെന്നും ഇത് ഏവര്‍ക്കും അറിവുള്ളതാണെന്നും ഗൗഡ മാധ്യമങ്ങളോടു പറഞ്ഞു.