അറബ് രാജ്യങ്ങളില്‍നിന്ന് പിന്‍മാറില്ല: ഹിലാരി

single-img
15 October 2012

എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും അറബ് രാജ്യങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. പ്രവാചക നിന്ദയുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന വിവാദ സിനിമയെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ അമേരിക്കയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം അലയടിക്കുന്ന സാഹചര്യത്തിലാണ് ഹിലരിയുടെ പ്രതികരണം. അമേരിക്കന്‍ താല്‍പര്യങ്ങളും മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന ഇടങ്ങളിലെല്ലാം തങ്ങള്‍ ശക്തമായി പൊരുതിനില്‍ക്കുമെന്നും ഹിലരി പറഞ്ഞു. അറബ് മേഖലയില്‍ എല്ലാതരത്തിലുള്ള അക്രമ സംഭവങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും തടയാനാവില്ല. പൂര്‍ണസുരക്ഷ ഉറപ്പുവരുത്താനാവുമെന്നും കരുതുന്നില്ല. എങ്കിലും സേനയുടെ പിന്മാറ്റം പരിഗണനയിലില്ലഹിലരി പറഞ്ഞു.