കഴിഞ്ഞവര്‍ഷം രാജ്യത്ത് ജീവനൊടുക്കിയത് 1.35 ലക്ഷം പേര്‍

single-img
3 October 2012

2011 ല്‍ രാജ്യത്ത് 1.35 ലക്ഷം പേര്‍ ജീവനൊടുക്കിയെന്നു നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ. ഏറ്റവും കൂടുതല്‍ പേര്‍ ജീവനൊടുക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം പശ്ചിമബംഗാളിനാണ്. 16,492 പേരാണ് ഇവിടെ കഴിഞ്ഞവര്‍ഷം ജീവിതം മതിയാക്കിയത്. 12. 2 ശതമാനമാണ് ഇവിടെ ആത്മഹത്യാനിരക്ക്. തമിഴ്‌നാട്, മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് പക്ഷെ, ജീവനൊടുക്കുന്നവരുടെ കാര്യത്തില്‍ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. 3.6 ശതമാനം മാത്രമാണ് ഇവിടെ ആത്മഹത്യാനിരക്ക്. ഏറ്റവും കൂടുതല്‍ ആളുകള്‍ ജീവനൊടുക്കിയ കേന്ദ്രഭരണപ്രദേശം രാജ്യതലസ്ഥാനം സ്ഥിതചെയ്യുന്ന ഡല്‍ഹിയാണ്. 2011ല്‍ ഇവിടെ 1,716 പേര്‍ ജീവനൊടുക്കിയെന്നാണു കണക്ക്. രണ്ടാമത് പോണ്ടിച്ചേരിയാണ്. ഇവിടെ 557 പേര്‍ ജീവിതം അവസാനിപ്പിച്ചു.