നാളെ വ്യാപാര ഹര്‍ത്താല്‍

single-img
2 October 2012

ചെറുകിട വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുടെ വ്യാപാരിദ്രോഹ നടപടികള്‍ എന്നിവയ്‌ക്കെതിരേ നാളെ സംസ്ഥാനത്തു കടകളടയ്ക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു കടകള്‍ അടച്ചിടുക. ഹോട്ടലുകളും മരുന്നുഷോപ്പുകളും അടച്ചിടുമെന്നു വ്യാപാരി- വ്യവ സായി ഏകോപനസമിതി സംസ്ഥാ ന പ്രസിഡന്റ് ടി. നസിറുദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന്‍കിട കച്ചവടക്കാരുള്‍പ്പെടെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരമേഖലയിലെ വിദേശനിക്ഷേപം സംസ്ഥാനത്തെ പത്തുലക്ഷത്തോളം ചെറുകിട വ്യാപാരികളെ ബാധിക്കുമെന്ന ആശങ്ക പലതവണ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നു നസിറുദീന്‍ പറഞ്ഞു. വാള്‍മാര്‍ട്ട് പോലുള്ള വിദേശ കുത്തകകള്‍ വരുന്നതു കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ നിലനില്പിനു ഭീഷണിയാണ്. വ്യാപാരികള്‍ ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ക്കുന്നില്ല; വിപണിയില്‍നിന്നു വാങ്ങി വില്പന നട ത്തുകയാണു ചെയ്യുന്നത്.എന്നാല്‍, വ്യാപാരിയാണു സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതെന്ന തരത്തിലാണു ഫു ഡ് ഇന്‍സ്‌പെക്ടര്‍മാരുടെ ഇടപെടലുകളെന്നും ഇവര്‍ വ്യാപാരികളില്‍നിന്നു പണം വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.