ടിപി വധം: സിബിഐ വേണ്ടെന്ന് നിയമോപദേശം

single-img
28 September 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടേണ്ടെന്ന് നിയമോപദേശം. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് കേരളാപൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ വൈകാന്‍ കാരണമാകുമെന്നും അതിലൂടെ പ്രതികള്‍ രക്ഷപ്പെട്ടേക്കാമെന്നും സര്‍ക്കാറിന് ലഭിച്ച നിയമോപദേശത്തില്‍ വ്യക്തമാകുന്നു.

76 പേരെ പ്രതികളാക്കി ഒരു കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ഉന്നതതല ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണം പൂര്‍ണ്ണമല്ലെന്നും കാണിച്ചാണ്‌ കെ കെ രമയും ആര്‍എംപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്‌.