ഭൂപതിയുടെയും ബൊപ്പണ്ണയുടെയും വിലക്കിന് സ്റ്റേ

single-img
23 September 2012

ഇന്ത്യൻ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിയെയും രോഹൻ ബൊപ്പണ്ണയെയും രണ്ടു വർഷത്തേയ്ക്ക് വിലക്കിയ ഇന്ത്യൻ ടെന്നീസ് അസോസിയേഷന്റെ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.2014 ജൂൺ 30 വരെയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ നിന്നും രണ്ടു പേരെയും വിലക്കിയത്.ഇതിനെത്തുടർന്ന് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായ നടപടിയിലൂടെയാണ് അസോസിയേഷൻ തീരുമാനം കൈക്കൊണ്ടതെന്ന് ഭൂപതിയ്ക്കും ബൊപ്പണ്ണയ്ക്കും വേണ്ടി ഹാജരായ അഡ്വ. ആദിത്യ സോധി കോടതിയെ ബോധിപ്പിച്ചു. ഭൂപതിയോടോ ബൊപ്പണ്ണയോടോ വിശദീകരണം ചോദിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് നടപടി സ്റ്റേ ചെയ്യുകയും അസോസിയേഷനും സ്പോർട്സ് മത്രാലയത്തിനും നോട്ടീസ് അയക്കാനും വിധിയുണ്ടായത്. ലണ്ടൻ ഒളിമ്പിക്സിനു മുൻപ് ലിയാണ്ടർ പേസിനൊപ്പം കളിക്കില്ലെന്ന ഭൂപതിയുടെയും ബൊപ്പണ്ണയുടെയും പ്രഖ്യാപനവും തുടർന്നുണ്ടായ വിവാദങ്ങളും ആണ് അച്ചടക്ക നടപടിയ്ക്ക് വിധേയമായത്.