ഭൂപതി- ബൊപ്പണ്ണ വിലക്കിന് നിയമ സാധുതയില്ലെന്ന് വിദഗ്ദര്‍

single-img
22 September 2012

ഭൂപതിക്കും ബൊപ്പണ്ണയ്ക്കുമെതിരെ ടെന്നീസ് അസോസിയേഷന് അസോസിയേഷനു വിലക്ക് ഏര്‍പ്പെടുത്താന്‍ യാതൊരു അധികാരവുമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധനായ വിദൂഷ്പത് സിംഘാനിയ അഭിപ്രായപ്പെടുന്നത്. ഒരു കായിക താരത്തിന്റെ ഭാവിക്കു ഭീഷണിയാകുന്ന തരത്തിലുള്ള നിയമനടപടിക്കു മുതിരാന്‍ അസോസിയേഷനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സ് മത്സരത്തില്‍ ടെന്നീസ് താരങ്ങളെ നിര്‍ദേശിക്കാന്‍ മാത്രമാണ് അസോസിയേഷന്റെ കടമ, വിലക്ക് ഏര്‍പ്പെടുത്തണമെങ്കില്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്റെ മാതൃസംഘടനയായ അന്താരാഷ്ട്ര ടെന്നീസ് അസോസിയേഷനെ അറിയിക്കണമെന്ന് സിംഘാനിയ പറഞ്ഞു. ജനാധിപത്യ മാതൃകയില്‍ കായികതാരങ്ങള്‍ക്കെതിരേയുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി കോടതി നിര്‍ദേശിക്കുന്ന നടപടിയനുസരിച്ച് ഭൂപതിക്കും ബൊപ്പണ്ണയ്ക്കും അസോസിയേഷന്‍ മുന്‍കൂര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്യണമായിരുന്നു, അല്ലാതെ ഒരു സുപ്രഭാതത്തില്‍ എടുത്ത നടപടിക്കു ഒരിക്കലും നിയമസാധുതയില്ല-സിംഘാനിയ പറഞ്ഞു.